Friday, June 26, 2009

ഒരു വസ്തുവില്‍ എവിടെയാണ് വീട് പണിയേണ്ടത്‌ എന്നതിനെ കുറിച്ച്....!!!!!

വസ്തുവിന്റെ മദ്ധ്യത്തില്‍ തെക്കുവടക്കും കിഴക്കുപടിഞ്ഞാരും ഓരോ വര വരച്ചു വസ്തുവിനെ നാല് ഭാഗങ്ങളായി തിരിക്കുക. ഇതില്‍ വീട് പണിയേണ്ടത്‌ ഈശാനഭാഗത്തോ നിര്യതിഭാഗത്തോ ആയിരിക്കണം.
നാല് ഭാഗങ്ങള്‍ ആക്കിയ വസ്തുവില്‍ ഈശാന ഭാഗത്തിന് മനുഷ്യഖണ്ഡം എന്ന് പറയുന്നു. ഇവിടെ വീട് പണിഞ്ഞാല്‍ സമ്പത്ത്, കുട്ടികള്‍ക്ക് ഉയര്‍ച്ച എന്നിവ ഉണ്ടാകുന്നു.
നിര്യതിഭാഗത്തിന് ദേവഖണ്ഡം എന്ന് പറയുന്നു. ഇവിടെ വീട് പണിതാല്‍ സര്‍വാഭീഷ്ടങ്ങളും സാധിക്കുകയും ചെയ്യും. അതുകൊണ്ട് ഇവ രണ്ടും വീട് വയ്ക്കാന്‍ പറ്റിയ ഭാഗങ്ങള്‍ ആണ്
.

ഭൂമിയുടെ യഥാര്‍ത്ഥ ദിക്ക് മനസിലാക്കാനുള്ള വഴി.................

ആദ്യം ഭൂമിയെ സമനിരപ്പ് ആക്കണം. അതിനുശേഷം അരക്കോല്‍ നീളമുള്ളതും ഉരുണ്ടതും അഗ്രഭാഗത്ത്‌ താമരമൊട്ടു പോലെ ഉള്ളതും ആയ നല്ല ഉറപ്പുള്ള ഒരു കുറ്റി ഉണ്ടാക്കുക. പിന്നെ ആ കുറ്റിയുടെ ഇരട്ടി നീളമുള്ള ഒരു ചരട് കൊണ്ട് നിരപ്പാക്കിയ സ്ഥലത്ത് ഒരു വൃത്തം വരക്കുകയും അതിന്റെ മദ്ധ്യ ഭാഗം കൃത്യമായി കണ്ടുപിടിച്ചു അവിടെ കുറ്റി നന്നായി ഉറപ്പിക്കുകയും ചെയ്യുക. കുറ്റി ഉറപ്പിക്കുമ്പോള്‍ താമരമൊട്ടു പോലെയുള്ള ഭാഗം മുകളില്‍ വരണം. രാവിലെയുള്ള വെയിലില്‍ കുറ്റിയുടെ നിഴല്‍ വൃത്തത്തിന്റെ പടിഞ്ഞാറ് വശത്ത് തട്ടുന്ന മാത്രയില്‍ അവിടെ ഒരു അടായളമിടുകയും വൈകുന്നേരത്തെ വെയിലില്‍ കിഴക്കുവശത്ത് തട്ടുന്ന മാത്രയില്‍ അവിടെ ഒരു അടയാലമിടുകയും ചെയ്യുക. ഈ പ്രവര്‍ത്തി അടുത്ത ദിവസം koodi ആവര്‍ത്തിക്കുക. രണ്ടു ദിവസത്തെയും അടയാളങ്ങള്‍ തമ്മില്‍ കുറച്ചു അകലം ഉണ്ടാവും.അതി പടിഞ്ഞാറുഭാഗത്തെ അകലം മൂന്നായി ഭാഗിക്കുകയും മൂന്നില്‍ ഒരു ഭാഗം ആദ്യ ദിവസത്തെ അടയാളത്തില്‍ നിന്ന് രണ്ടാം ദിവസത്തെ അടയാളത്തോട്‌ അടുപ്പിക്കുകയും ചെയ്യുക അവിടെയും ഒരു അടയാലമിടുക. ഇത് തന്നെ കിഴക്കുഭാഗത്തും ചെയ്യുക. ഇനി ആ അടയാളങ്ങള്‍ തമ്മില്‍ യോജിപ്പിക്കുക അപ്പോള്‍ കിട്ടുന്നതായിരിക്കും ഭൂമിയുടെ കൃത്യമായ കിഴക്ക് പടിഞ്ഞാറ് ദിക്കുകള്‍. ഈ രേഖക്ക് "ബ്രഹ്മസൂത്രം" എന്ന് പറയുന്നു. ഈ രേഖയില്‍ തമ്മില്‍ ഒരു ഭാഗം കൂട്ടി മുട്ടുന്ന രണ്ടു വൃത്തങ്ങള്‍ വരച്ചാല്‍ അപ്പോള്‍ കൂട്ടി മുട്ടുന്ന രേഖകള്‍ തമ്മില്‍ യോജിപ്പിച്ചാല്‍ കിട്ടുന്ന രേഖയാണ് ഭൂമിയുടെ കൃത്യമായ തെക്ക് വടക്ക് ദിക്കുകള്‍. ഈ രേഖക്ക് യമസൂത്രം എന്ന് പറയുന്നു.....

Saturday, June 20, 2009

ഭൂമി ആര്‍ക്കാണ് താമസ യോഗ്യമെന്ന് കണ്ടുപിടിക്കാനുള്ള ഒരു ദൈവിക പരീക്ഷണം ( നമ്മള്‍ ചങ്കും ചാപ്പയും ഇടുന്നത് പോലെ )

ആദ്യം പരീക്ഷണ വിധേയമാക്കേണ്ട ഭൂമിയുടെ ഏകദേശം മദ്ധ്യത്തായി ഒരു കോല്‍ സമചതുരമായും അത്ര തന്നെ ആഴത്തിലുമുള്ള ഒരു കുഴി ഉണ്ടാക്കുക. അതില്‍ ഒരു മണ്‍കുടം നെല്ല് നിറച്ചു വയ്ക്കുക കുടത്തിനു മീതെ ഒരു ചെരാത്‌ വച്ച് നെയ്യ് ഒഴിച്ച് തിരി ഇടുക. തിരികള്‍ വെള്ള, ചുവപ്പ്, മഞ്ഞ, കറുപ്പ് എന്നീ നിരത്തില്‍ ആയിരിക്കണം. വെള്ളത്തിരി കിഴക്കോട്ടും ചുവപ്പുത്തിരി തെക്കോട്ടും മഞ്ഞത്തിരി പടിഞ്ഞാറോട്ടും കറുപ്പ്ത്തിരി വടക്കോട്ടും ഇട്ടു കത്തിക്കുക. രണ്ടു നാഴിക കഴിഞ്ഞു നോക്കുക അപ്പോള്‍ വെള്ളത്തിരി കത്തുന്നെങ്കില്‍ അത് ബ്രാഹ്മണര്‍ക്കും ചുവന്ന തിരി കത്തുന്നെങ്കില്‍ അത് ക്ഷത്രിയര്‍ക്കും മഞ്ഞത്തിരി കത്തുന്നെങ്കില്‍ അത് വൈശ്യര്‍ക്കും കറുപ്പ് തിരി കത്തുന്നെങ്കില്‍ അത് ശൂദ്രര്‍ക്കും വിധിച്ചിരിയ്ക്കുന്നു. നാലുതിരിയും ഒരുമിച്ച് കത്തുന്നെങ്കില്‍ അത് എല്ലവര്‍ക്കും ഉപയോഗിക്കാം. നാലും കെട്ടു പോയാല്‍ ആ ഭൂമി ഭവന നിര്‍മ്മാണത്തിന് യോഗ്യമല്ല മുന്‍പറഞ്ഞ പ്രകാരം ഉണ്ടാക്കിയ കുഴിയില്‍ വെള്ളം നിറച്ച് അതിലേക്കു തുമ്പ പൂവിനെ ഇടുക. പൂവ് പ്രദക്ഷിണ വഴിയെ സഞ്ചരിക്കുന്നു എങ്കില്‍ വീട് പണിയുന്നതിനു നല്ലതാണെന്നും അപ്രദക്ഷിണ വഴിയെ ആണെങ്കില്‍ അശുഭം ആണെന്നും പൂവ് കിഴക്കോട്ടു നീങ്ങിയാല്‍ നല്ലതും മറ്റു ദിക്കുകളിലേയ്ക്കു നീങ്ങിയാല്‍ ചീത്തയുമാകുന്നു

ഒരു ഭൂമിയില്‍ ആര്‍ക്കാണ് താമസിക്കാന്‍ കൊള്ളാവുന്നത് എന്ന് നിര്‍ണയിക്കാന്‍ (ഇത് ഒരു പഴയ ആചാരം ആണ് കേട്ടോ......)

മണ്ണിനു വെളുത്ത നിറം, നെയ്യിന്റെ മണം, മധുര രസം, ഇവ ഉള്ളതും സമചതുരവും ആയ ഭൂമി ബ്രാഹ്മണര്‍ക്കും, രക്തവര്‍ണ്ണം, ചോരയുടെ മണം, കഷായരസം എന്നിവയും വീതിയുടെ എട്ടില്‍ ഒന്ന് നീളം കൂടിയിരിക്കുന്നതുമായ ഭൂമി ക്ഷത്രിയര്‍ക്കും, കറുകപ്പുല്ല്, മഞ്ഞ നിറം, അന്നത്തിന്റെ ഗന്ധം, കയ്പ്പുരസം, തുടങ്ങിയവയും വീതിയില്‍ ആറില്‍ ഒന്ന് നീളം കൂടിയതുമായ ഭൂമി വൈശ്യന്മാര്‍ക്കും, തനിയെ വളര്‍ന്ന ആറ്റുദര്‍ഭയും, മണ്ണിനു കറുത്ത നിറം, മദ്യ ഗന്ധം, എരുവ് എന്നിവയും വീതിയില്‍ നാലിലൊന്ന് നീളം കൂടിയതുമായ ഭൂമി ശൂദ്രര്‍ക്കും ഉള്ളതാകുന്നു. ഇവയെല്ലാം ഒരേ ഭൂമിയില്‍ കാണുകയാണെങ്കില്‍ അത് ആര്‍ക്കും വാസയോഗ്യമല്ല

വീട്ടുപറമ്പില്‍ വൃക്ഷങ്ങളുടെ സ്ഥാനം

പറമ്പില്‍ വീടിന്‍റെ കിഴക്കുവശത്ത് പൂവെരിഞ്ഞിയും പേരാലും, തെക്കുഭാഗത്ത്‌ അത്തിയും പുളിയും, പടിഞ്ഞാറുഭാഗത്ത് എഴിലംപാലയും അരയാലും, വടക്കുഭാഗത്ത്‌ പുന്നയും ഇത്തിയും നില്‍ക്കുന്നത് നല്ലതാകുന്നു. കിഴക്ക് പ്ലാവും, തെക്ക് കവുങ്ങും, പടിഞ്ഞാറ് തെങ്ങും, വടക്ക് മാവും ഉണ്ടായിരിക്കുന്നത് പ്രത്യേകിച്ചും നല്ലതാകുന്നു എന്നാല്‍ ഇവ വിപരീത ദിശയില്‍ ആണെങ്കില്‍ അഗ്നിഭയത്തെയും ചിത്തഭ്രമതെയും ഉദരരോഗങ്ങളെയും ശത്രുക്കളെയും ഉണ്ടാക്കുമെന്നും വീടിന്‍റെ ഇരട്ടി അധികം പൊക്കം ഉള്ള മരങ്ങള്‍ കണിശമായും മുറിക്കണം എന്നും മനുഷ്യാലയചന്ദ്രികയില്‍ പ്രതിപാദിക്കുന്നു

Share

Twitter Delicious Facebook Digg Stumbleupon Favorites