മണ്ണിനു വെളുത്ത നിറം, നെയ്യിന്റെ മണം, മധുര രസം, ഇവ ഉള്ളതും സമചതുരവും ആയ ഭൂമി ബ്രാഹ്മണര്‍ക്കും, രക്തവര്‍ണ്ണം, ചോരയുടെ മണം, കഷായരസം എന്നിവയും വീതിയുടെ എട്ടില്‍ ഒന്ന് നീളം കൂടിയിരിക്കുന്നതുമായ ഭൂമി ക്ഷത്രിയര്‍ക്കും, കറുകപ്പുല്ല്, മഞ്ഞ നിറം, അന്നത്തിന്റെ ഗന്ധം, കയ്പ്പുരസം, തുടങ്ങിയവയും വീതിയില്‍ ആറില്‍ ഒന്ന് നീളം കൂടിയതുമായ ഭൂമി വൈശ്യന്മാര്‍ക്കും, തനിയെ വളര്‍ന്ന ആറ്റുദര്‍ഭയും, മണ്ണിനു കറുത്ത നിറം, മദ്യ ഗന്ധം, എരുവ് എന്നിവയും വീതിയില്‍ നാലിലൊന്ന് നീളം കൂടിയതുമായ ഭൂമി ശൂദ്രര്‍ക്കും ഉള്ളതാകുന്നു. ഇവയെല്ലാം ഒരേ ഭൂമിയില്‍ കാണുകയാണെങ്കില്‍ അത് ആര്‍ക്കും വാസയോഗ്യമല്ല



0 comments:
Post a Comment