പ്രപഞ്ചശക്തിക്ക് അനുസരിച്ച് വസ്തുവില്‍ ഭവനവും ഭാവനോപകരണങ്ങളും വിധി പ്രകാരം നിര്‍മിക്കുന്ന കലയാണ് വാസ്തുശാസ്ത്രം. വാസ്തു ജന്മം കൊണ്ട് അസുരനാണ്. നിരവധി വരങ്ങള്‍ സ്വായത്തമാക്കിയ അദ്ദേഹം ദേവന്മാരെ ആക്രമിക്കുകയും സ്വര്‍ഗ്ഗ ലോകം പിടിച്ചടക്കുകയും ചെയ്തു. വാസ്തുവിനെ കൊണ്ട് പൊറുതിമുട്ടിയ ദേവന്മാര്‍ ബ്രഹ്മാവില്‍ അഭയം തേടുകയും ബ്രഹ്മാവ് ഒരു തന്ത്രം ഉപദേശിക്കുകയും ചെയ്തു. ആ തന്ത്രത്തിന്റെ ഫലമായി വാസ്തു ഭൂമിയിലേക്ക് തള്ളപ്പെടുകയും ചെയ്തു. വാസ്തു ഭൂഒമിയില്‍ വീണത് മലര്‍ന്നു ആയിരുന്നു. അപ്പോള്‍ വാസ്തുവിന്റെ തല ഈശാന കോണിലും കാല് നിര്യതി കോണിലും ആയി. ആ സമയത്ത് തന്നെ ദേവന്മാര്‍ അദ്ദേഹത്തിന്റെ മുകളിലേക്ക് ചാടി വീഴുകയും ഓരോ അവയവങ്ങളിലായി ഇരിപ്പുറപ്പിക്കുകയും ചെയ്തു. അതോടെ വാസ്തുവിന്റെ അഹങ്കാരം അവസാനിക്കുകയും അസുരനായ വാസ്തു വസ്തുവിന്റെ അധിപനായ ദേവന്‍ ആയി മാറുകയും ചെയ്തു.



1 comments:
സുഹ്രുത്തേ.. വളരെ ഉപകാര പ്രദം ഈ പോസ്റ്റ്
Post a Comment