Saturday, June 20, 2009

ഭൂമി ആര്‍ക്കാണ് താമസ യോഗ്യമെന്ന് കണ്ടുപിടിക്കാനുള്ള ഒരു ദൈവിക പരീക്ഷണം ( നമ്മള്‍ ചങ്കും ചാപ്പയും ഇടുന്നത് പോലെ )

ആദ്യം പരീക്ഷണ വിധേയമാക്കേണ്ട ഭൂമിയുടെ ഏകദേശം മദ്ധ്യത്തായി ഒരു കോല്‍ സമചതുരമായും അത്ര തന്നെ ആഴത്തിലുമുള്ള ഒരു കുഴി ഉണ്ടാക്കുക. അതില്‍ ഒരു മണ്‍കുടം നെല്ല് നിറച്ചു വയ്ക്കുക കുടത്തിനു മീതെ ഒരു ചെരാത്‌ വച്ച് നെയ്യ് ഒഴിച്ച് തിരി ഇടുക. തിരികള്‍ വെള്ള, ചുവപ്പ്, മഞ്ഞ, കറുപ്പ് എന്നീ നിരത്തില്‍ ആയിരിക്കണം. വെള്ളത്തിരി കിഴക്കോട്ടും ചുവപ്പുത്തിരി തെക്കോട്ടും മഞ്ഞത്തിരി പടിഞ്ഞാറോട്ടും കറുപ്പ്ത്തിരി വടക്കോട്ടും ഇട്ടു കത്തിക്കുക. രണ്ടു നാഴിക കഴിഞ്ഞു നോക്കുക അപ്പോള്‍ വെള്ളത്തിരി കത്തുന്നെങ്കില്‍ അത് ബ്രാഹ്മണര്‍ക്കും ചുവന്ന തിരി കത്തുന്നെങ്കില്‍ അത് ക്ഷത്രിയര്‍ക്കും മഞ്ഞത്തിരി കത്തുന്നെങ്കില്‍ അത് വൈശ്യര്‍ക്കും കറുപ്പ് തിരി കത്തുന്നെങ്കില്‍ അത് ശൂദ്രര്‍ക്കും വിധിച്ചിരിയ്ക്കുന്നു. നാലുതിരിയും ഒരുമിച്ച് കത്തുന്നെങ്കില്‍ അത് എല്ലവര്‍ക്കും ഉപയോഗിക്കാം. നാലും കെട്ടു പോയാല്‍ ആ ഭൂമി ഭവന നിര്‍മ്മാണത്തിന് യോഗ്യമല്ല മുന്‍പറഞ്ഞ പ്രകാരം ഉണ്ടാക്കിയ കുഴിയില്‍ വെള്ളം നിറച്ച് അതിലേക്കു തുമ്പ പൂവിനെ ഇടുക. പൂവ് പ്രദക്ഷിണ വഴിയെ സഞ്ചരിക്കുന്നു എങ്കില്‍ വീട് പണിയുന്നതിനു നല്ലതാണെന്നും അപ്രദക്ഷിണ വഴിയെ ആണെങ്കില്‍ അശുഭം ആണെന്നും പൂവ് കിഴക്കോട്ടു നീങ്ങിയാല്‍ നല്ലതും മറ്റു ദിക്കുകളിലേയ്ക്കു നീങ്ങിയാല്‍ ചീത്തയുമാകുന്നു

1 comments:

തുടരുക .. വിജ്ഞാനപ്രദമായ പോസ്റ്റുകൾ... ആശംസകൾ

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites