Friday, June 19, 2009

വീട് വയ്ക്കാന്‍ പാടില്ലാത്ത വസ്തു

വൃത്താകൃതി, അര്‍ദ്ധ ചന്ദ്രാകൃതി, മൂന്ന് കോണ്‍ ,അഞ്ചു കോണ്‍, ആറ് കോണ്‍ എന്നീ രൂപത്തിലുള്ള വസ്തുക്കളും കുഴിച്ചു നോക്കിയാല്‍ ഉമി , മുടി, അസ്ഥി എന്നിവയുള്ളതും വൃത്തികെട്ട ഗന്ധം വമിക്കുന്നതുമായ വസ്തു അയോഗ്യമാണ്.
വസ്തുവിന്റെ മദ്ധ്യഭാഗം താഴ്ന്നതോ, ഉയര്‍ന്നതോ, ആയ വസ്തുക്കളും അയോഗ്യമാണെന്നു വാസ്തുശാസ്ത്രം പറയുന്നു.

ഭദ്രകാളി, ശിവന്‍ , നരസിംഹം, മുതലായ ദേവതാ പ്രതിഷ്ഠ ഉള്ള അമ്പലങ്ങള്‍ക്ക്‌ മുന്നിലും വലതു ഭാഗത്തും, വിഷ്ണു, ദേവി, എന്നീ ദേവതകള്‍ക്ക് പിന്നിലും ഇടതു ഭാഗത്തും ഭവനം നിര്‍മിക്കാന്‍ പാടില്ല എന്നും ദേവാലയങ്ങളുടെ അടുത്ത് രണ്ടോ അതിലധികമോ ഉയരമുള്ള വീടുകള്‍ ഉണ്ടാവരുത് എന്നും പറയുന്നു, ( ഇതിനു ഒരു കാരണം ഉണ്ട് അത് ഇനിയുള്ള പോസ്റ്റുകളില്‍ പറയാം )

2 comments:

സുഹ്രുത്തേ..നന്ദി ഒരോ പോസ്റ്റിനായി കാത്തിരിക്കുന്നു.. ആശംസകൾ

നന്ദി സുഹൃത്തേ.......ഈ പുതിയ അറിവുകള്‍ക്ക്..........

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites